കോഴിക്കോട്: പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പിന് ശേഷം അന്നാമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിലിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ വെളിപ്പെട്ടത് നിർണ്ണായകമായ നിരവധി വിവരങ്ങൾ. മാത്യു മഞ്ചാടിയിലിനെ വധിച്ചത് മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയായിരുന്നെന്ന് ജോളി പോലീസിനോട് തെളിവെടുപ്പിനിടെ വെളിപ്പെടുത്തി. മാത്യു മഞ്ചാടിയിലിനൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നുവെന്നും ജോളി വെളിപ്പെടുത്തി.
മാത്യു മഞ്ചാടിയിലിനെയടക്കം വധിക്കാനുള്ള സയനൈഡ് ജോളിയുടെ കൂട്ടുപ്രതി മാത്യു കൈമാറിയത് പൊന്നാമറ്റം വീട്ടിൽ വച്ച് തന്നെയാണ്. തെളിവെടുപ്പിനിടെ ജോളിയും മാത്യുവും ഇക്കാര്യം സമ്മതിച്ചു. തെളിവെടുപ്പിന് സാക്ഷിയായ ബാദുഷയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സയനൈഡ് രണ്ടുവട്ടം രണ്ട് കുപ്പികളിലായി നൽകി. ഒരുകുപ്പി ഉപയോഗിച്ചു; രണ്ടാമത്തേത് ഒഴുക്കിക്കളഞ്ഞു.
അതേസമയം, കൂടത്തായി കൊലപാതകപരമ്പരയിൽ പൊന്നാമറ്റം വീട്ടിലും മാത്യു മഞ്ചാടിയിലിന്റെ വീട്ടിലുമടക്കം തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ജോളി ഉൾപ്പെടെയുള്ള പ്രതികളുമായാണ് നിർണായകമായ തെളിവെടുപ്പ്. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
Discussion about this post