കോഴിക്കോട്: ഏറെ തെരച്ചിലുകൾക്കൊടുവിൽ ഒട്ടേറെ തെളിവുകൾ അവശേഷിക്കുന്ന ആ ഫോൺ കണ്ടെത്തി. കൂടത്തായി കൊലപാതക പരമ്പരയിലെ നിർണായക തുമ്പായേക്കുന്ന മുഖ്യപ്രതി ജോളിയുടെ മൊബൈൽ ഫോൺ ആണ് കണ്ടെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് ജോളിയുടെ ഫോൺ പോലീസ് കണ്ടെത്തി.
കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോൺ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഫോൺ കണ്ടെത്തിയതെന്ന് മാത്രമാണ് പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. വൈക്കത്ത് നിന്ന് ഇന്നലെ രാത്രിയോട് കൂടിയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഫോൺ കണ്ടെത്തിയത്. മകന്റെ കൈയ്യിൽ നിന്നാണ് ഫോൺ ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ ജോളി ഉപയോഗിച്ചിരുന്ന ഫോൺ കാണാനില്ലെന്നായിരുന്നു വിവരം. നിർണായകമായ വിവരങ്ങൾ ഇപ്പോൾ കണ്ടെത്തിയ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
Discussion about this post