കോഴിക്കോട്: ‘എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും. ആ സമയങ്ങളില്‍ ഞാന്‍ എന്താണ് ചെയ്യുകയെന്ന് പറയാനാകില്ല’ ജീപ്പിലിരുന്ന് ജോളി ആവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്. കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതിയാണ് ജോളി ജോസഫ്. കോടതിയിലേയ്ക്ക് ഹാജരാക്കുവാന്‍ കൊണ്ടു പോകവെയാണ് ജീപ്പിലിരുന്നത് ഒരേ പല്ലവി ജോളി ആവര്‍ത്തിക്കുന്നത്.
നിര്‍വികാരതയോടെയാണ് ആ വാക്കുകള്‍. ജില്ലാ ജയിലില്‍ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയില്‍ വനിതാ പോലീസുകാര്‍ക്കു നടുവില്‍ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഇക്കാര്യം ആവര്‍ത്തിക്കുന്നത്. ചെയ്ത ക്രൂരകൃത്യങ്ങളില്‍ യാതൊരു ഗൗരവമൊന്നും കാണിക്കാതെയാണ് ജോളിയുടെ പെരുമാറ്റം. അതേസമയം ജോളി ചെയ്ത ക്രൂരകൃത്യങ്ങളുടെ നീണ്ട നിര ഇപ്പോഴും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയത് നാല് കാരണങ്ങളുണ്ടെന്നാണ് ജോളി നല്‍കിയിരിക്കുന്ന മൊഴി.
റോയിയുടെ മദ്യപാനശീലവും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. ജോളി തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാന്‍ കൊലപാതകം മാര്‍ഗമായി കണ്ടു. സ്ഥിരവരുമാനം ഉളളയാളെ വിവാഹം കഴിക്കാനും ജോളി ലക്ഷ്യമിട്ടെന്നുമാണ് പോലീസ് പറയുന്നത്. കസ്റ്റഡി അപേക്ഷയിലാണ് പോലീസ് കാരണങ്ങള്‍ പരാമര്‍ശിക്കുന്നത്. അതേസമയം കൊലക്കേസില്‍ ജോളിയേയും മറ്റ് രണ്ട് പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Discussion about this post