കൊച്ചി: ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് തകൃതിയായി നടത്തി ബിജെപി. സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന നാമജപ യാത്രയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഭക്തര്‍ക്ക് ബിജെപി അംഗത്വം നല്‍കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഹൈന്ദവ സമൂഹത്തില്‍ അനുകൂലമായി ഉണ്ടായിട്ടുള്ള ചായവ് ആണ് പാര്‍ട്ടി അംഗത്വമായി മാറ്റുന്നത്.
സമരത്തിന്റെ നേതൃത്വം പരസ്യമായി ഏറ്റെടുക്കാതിരിക്കുകയും എന്നാല്‍ അതിന്റെ ഗുണഫലം സ്വന്തമാക്കുകയും ചെയ്യാവുന്ന വിധത്തിലാണ് നേതൃത്വം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ശബരിമല സമരം ശക്തമായി നിലനില്ക്കുമ്പോള് തന്നെ പാര്‍ട്ടി അംഗത്വ വിതരണവും ഊര്‍ജിതമാക്കാനാണ് തീരുമാനം. അതേ സമയം സുപ്രീംകോടതി വിധിക്കെതിരേ സമരം നടത്തിയത് പാര്‍ട്ടി അല്ലെന്നും അതെല്ലാം വിശ്വാസികളുടെ പ്രതിഷേധമാണെന്നും പാര്‍ട്ടി പറയുന്നുണ്ട്.
എന്നാല്‍ അതിന്റെയെല്ലാം മുന്നില്‍നിന്ന് പാര്‍ട്ടിക്ക് അനുകൂലമായ മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കാനും നേതൃത്വം ശ്രദ്ധിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. എല്ലാ ഹൈന്ദവ ഭവനങ്ങളിലുമെത്തി ശബരിമല വിഷയം ബിജെപി ചര്‍ച്ചചെയ്യും. പ്രത്യക്ഷത്തില്‍ രാഷ്ട്രീയം കാണിക്കാത്തവരുടെ വീടുകളിലും ശബരിമല വിഷയത്തിലൂടെ കടന്നുചെല്ലാന്‍ പാര്‍ട്ടിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമര മുഖത്തുനിന്ന് ചില പ്രബല സമുദായ സംഘടനകളുമായി ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള മാനസികാടുപ്പം മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു.
Discussion about this post