യുവാവിന് നേരെ മുഖം മൂടി അണിഞ്ഞ് വന്ന സംഘങ്ങളുടെ ആക്രമണം

കാസ്‌കോട്: ഉപ്പളയില്‍ യുവാവിന് നേരെ മുഖം മൂടി അണിഞ്ഞ് വന്ന സംഘങ്ങളുടെ ആക്രമണം.
ഉപ്പള പത്വാടി ദദ്ധങ്കടി സ്വദേശി ജയറാം ഭണ്ഡാരിയുടെ മകന്‍ പ്രണവ് ഭണ്ഡാരി(26)ക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് യുവാവിന് നേരെ ആക്രമണം. ആര്‍മി റിക്യൂര്‍ട്ട്‌മെന്റില്‍ സെലക്ഷന്‍ ലഭിച്ച പ്രണവ് ഭണ്ഡാരി പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് സംഘങ്ങളുടെ ആക്രമണം. മുഖം മൂടി അണിഞ്ഞ് ബൈക്കില്‍ എത്തിയ സംഘം പ്രണവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

പ്രണവിന്റെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി. അപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. ഇതിന് പിന്നില്‍ ആരെണെന്നത് വ്യക്തമല്ല. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് അന്വേഷ്ണം ആരംഭിച്ചു. സമാനമായ സംഭവം ഇവിടെ ഇതിന് മുമ്പും നടന്നിരുന്നു. അന്നും പ്രതികളെ കണ്ടെത്താനായില്ല.

Exit mobile version