തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്. ആത്മകഥയായ ‘തിളച്ച മണ്ണില്‍ കാല്‍നടയായി’ എന്ന ഗ്രന്ഥമാണ് വയലാര്‍ അവാര്‍ഡിന് അര്‍ഹമായത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കവി പി നാരായണക്കുറുപ്പ്, ഡോ. എംആര്‍ തമ്പാന്, എംആര്‍ ജയഗീത, ശ്രീവത്സന്‍ നമ്പൂതിരി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം പുതുശ്ശേരി രാമചന്ദ്രന് സമ്മാനിക്കും.
വയലാര്‍ രാമവര്‍മയുടെ 43-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 26ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് വയലാര്‍ രാമവര്‍മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന് അറിയിച്ചു.
Discussion about this post