തിരുവനന്തപുരം: സസ്പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണവുമായി വഫ ഫിറോസ്. മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ താനല്ല, വഫയാണ് കാറോടിച്ചതെന്നും ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്നുമാണ് കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് വീഡിയോയില്‍ മറുപടിയുമായി വഫ എത്തിയത്.
ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്നാണ് വഫ പറയുന്നത്. താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും വഫ കൂട്ടിച്ചേര്‍ത്തു. ‘അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല.
അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേ പോലെ പറഞ്ഞ വ്യക്തിയാണ്. എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’ വഫ പറയുന്നു. എന്നാല്‍ ശ്രീറാമിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കി സസ്പെന്ഷന് 60 ദിവസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് വഫയുടെ പ്രതികരണം.
Discussion about this post