മലപ്പുറം: അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍
പ്രതിഷേധം കനക്കുന്നു. തെരുവു നായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത വണ്ടൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് സംഘടിപ്പിക്കും.
അതേസമയം, അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ ഇന്ന് ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കും. വണ്ടൂരില്‍ മാത്രമല്ല, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തുന്നത്.
ഇന്നലെയാണ് വണ്ടൂര്‍ ക്രൈസ്റ്റ് സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായ അയാദിനെ തെരുവുനായ കടിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അയാദ് വീട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
Discussion about this post