കൊച്ചി: പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദഗ്ദ പരിശോധന നടത്താതെ പൊളിക്കരുതെന്നാണ് ഇവരുടെ ആവശ്യം.
പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഐഐടിയിലെ വിദഗ്ധ സംഘം പാലത്തിന് അറ്റകുറ്റ പണിമതിയെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇ ശ്രീധരന്റെ വാക്ക് വിശ്വസിച്ച് സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മാണത്തിലെ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ്. ഒക്ടോബറില്‍ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post