തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയ ബിജെപിക്ക് മറുപടി നല്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കര്‍ശ്ശന സുരക്ഷയൊരുക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് കാനം പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും ശബരിമലയില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുറിയിപ്പുണ്ടെന്നും കാനം പറഞ്ഞു.
കര്‍ശന സാഹചര്യമുള്ള സ്ഥലത്ത് ചിലപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വരുമെന്നും കാനം വ്യക്തമാക്കി. ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നട അടച്ചതിന് ശേഷം മല കയറിയതുകൊണ്ടാണ് ശശികലയെ അറസ്റ്റ് ചെയ്തതെന്നും കാനം പറഞ്ഞു.
പോലീസ് നിര്‍ദേശം മറികടന്ന് സന്നിധാനത്തെത്താന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി മരക്കൂട്ടത്ത് നിന്ന് ഇന്നലെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചയോടെ റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ശശികല ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഉപവാസമിരിക്കുകയാണ്.
Discussion about this post