കോഴിക്കോട്: കോഴിക്കോട് വയലില്‍ യുവാക്കള്‍ക്ക് അപൂര്‍വ ഇനം വരാലിനെ കിട്ടി. കോഴിക്കോട് നരിക്കുനിയില്‍ പുറത്തില്ലത്ത് വയലില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് യുവാക്കള്‍ക്ക് ഈ അപൂര്‍വ്വയിനം വരാലിനെ കണ്ടെത്തിയത്. ലഭിച്ച അപൂര്‍വ്വ മത്സ്യത്തിന് കടുംമഞ്ഞ നിറവും കണ്ണുകള്‍ക്ക് കറുപ്പ് നിറവുമാണ്. അതേസമംയ കേരളത്തില്‍ മഞ്ഞ വരാലിനെ കാണുന്നത് അത്യപൂര്‍വമാണെന്ന് ഫിഷറീസ് അസി ഡയറക്ടര്‍ യു ചിത്ര പറഞ്ഞു.
വെവ്വേറെ ഇനം വരാലുകള്‍ തമ്മില്‍ നടക്കുന്ന പ്രജനനത്തിലാണ് ഇത്തരം വരാലുകള്‍ ഉണ്ടാകുന്നതെന്നും അടുത്ത ഘട്ടത്തില്‍ ഇവയുടെ കണ്ണുകള്‍ ചുവപ്പ് നിറമായി മാറുമെന്നും അവര്‍ പറഞ്ഞു. അതേസമയം അപൂര്‍വമായി മാത്രമാണ് ഇത്തരം പ്രജനനം നടക്കുന്നതെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
സാധാരണ വരാലുകള്‍ക്ക് ഇരുണ്ട നിറമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് പുതിതായി രൂപപ്പെടുന്ന ഇനങ്ങളെ കുറിച്ച് ഫിഷറീസ് വകുപ്പ് പഠനം നടത്തി വരുന്നുണ്ടെന്ന് വ്യക്തമാക്കി. പിടികൂടി വീട്ടില്‍ സൂക്ഷിച്ച വരാലിനെ കാണാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്.
Discussion about this post