ന്യൂഡൽഹി: ഇത്തവണത്തെ ദീപാവലി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷത്തിന്റേത് തന്നെയാകും. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ അഞ്ച് ശതമാനം വർധനവ് വരുത്തിയിരിക്കുകയാണ് കേന്ദ്രം. ജീവനക്കാർക്കു സർക്കാർ നൽകുന്ന ദീപാവലി സമ്മാനമെന്നു ഈ നീക്കത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ വിശേഷിപ്പിച്ചത്.
50 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ക്ഷാമ ബത്ത വർധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് അനുമതി നൽകിയത്. ഇതോടെ 12 ശതമാനത്തിൽ നിന്ന് ക്ഷാമ ബത്ത 17 ശതമാനമായി ഉയരും.
16,000 കോടി രൂപയുടെ അധിക ചെലവാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടാകുക. പെൻഷൻകാർക്കുള്ള ഡിഎ അഞ്ച് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post