കോഴിക്കോട്: പലകാലങ്ങളില്‍ നടന്ന കൊലപാതകം ഓരോ അന്വേഷ്ണ സംഘം അന്വേഷിക്കും. ജില്ലയില്‍ വിവിധത തലങ്ങളില്‍ കഴിവ് തെളിയിച്ചവരെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുക. ആരൊക്കെയാകണം ഓരോ ടീമിലുമുണ്ടാകേണ്ടത് എന്ന് തീരുമാനിക്കുന്നതും, ഇതിന്റെ ഏകോപനച്ചുമതലയും റൂറല്‍ എസ്പി കെജി സൈമണായിരിക്കും.
നിലവില്‍ 11 പേരാണ് കേസില്‍ അന്വേഷണ സംഘത്തിലുള്ളത്. നിര്‍ണായകമായ വഴിത്തിരിവുകളുണ്ടാക്കിയ കണ്ടെത്തലുകള്‍ നടത്തിയത് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തില്‍ ഈ സംഘമാണ്. ഇതിലേക്ക് വെളിച്ചം വീശിയതാകട്ടെ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐആയ ജീവന് ജോര്‍ജിന്റെ രഹസ്യ റിപ്പോര്‍ട്ടും. ജീവന് ജോര്‍ജും നിലവില്‍ ഈ അന്വേഷണസംഘത്തില്‍ അംഗമാണ്.
അതേസമയം കേസിന്റെ അന്വേഷ്ണത്തില്‍ ഇനി എത്രപേരെ ഉള്‍പ്പെടുത്തും എന്ന് വ്യക്തമല്ല. വിവിധ തലത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ ടീമില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. നിലവില്‍ 11 പേരുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പുതിയ സംഘങ്ങള്‍ രൂപീകരിക്കുന്നതോടെ, ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബര്‍ ക്രൈം, ഫൊറന്‍സിക് പരിശോധന, എഫ്ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിങ്ങനെ ഓരോ മേഖലയിലും പ്രാവീണ്യം തെളിയിച്ചവരെയാണ് സംഘങ്ങളില്‍ ഉള്‍പ്പെടുത്തുക. ഓരോ കേസിലും ഓരോ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യും.
Discussion about this post