തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ പിവി സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും. ഇന്ന് 3.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും താരത്തിന് സമ്മാനിക്കും.
പിവി സിന്ധുവിനെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായി വേദിയില്‍ എത്തിക്കും. ഇന്ന് രാവിലെ 11 മണിക്ക് കേരള ഒളിംപിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരം പിവി സിന്ധു സന്ദര്‍ശിക്കും.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കാണ് താരം ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തെത്തിയത്. ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടിയതിന് ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു ഇതിനു മുമ്പ് കേരളത്തില്‍ എത്തിയത്.
Discussion about this post