സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പോലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പോലീസ് തിരിച്ചയച്ചു. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യം ശബരിമലയിലുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല സംഘര്‍ഷ ഭൂമി ആക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ലെന്ന് കാനംരാജേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സുരക്ഷ ശക്തമാക്കിയത് കേന്ദ്രം പറഞ്ഞിട്ടെന്ന് വിശദമാക്കിയ കാനം കര്‍ശനമായ സാഹചര്യം ഉള്ളിടത്ത് കര്‍ശന നിയന്ത്രണവും വേണ്ടി വരുമെന്നും വ്യക്തമാക്കി.