കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഏര്‍പ്പെടുത്തിയ വേഗനിയന്ത്രണം മാറ്റി. മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയിലൂടെയുള്ള മെട്രോ സര്‍വ്വീസിന്റെ വേഗത വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
നിലവില്‍ മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടം വരെയുള്ള പാതയില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ വേഗനിയന്ത്രണം എടുത്തുമാറ്റിതോടെ മണിക്കൂറില്‍ 50 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇന്നുമുതല്‍ മെട്രോ സര്‍വ്വീസ് നടത്തും.
നവരാത്രിയോടനുബന്ധിച്ചാണ് വേഗത കൂട്ടാന്‍ തീരുമാനിച്ചതെന്ന് കൊച്ചി മെട്രോ എംഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. വേഗത കൂട്ടിയതോടെ, ട്രെയിനുകള്‍ തമ്മിലുള്ള സമയദൈര്‍ഘ്യത്തിലും വ്യത്യാസം വരും. ഇപ്പോള്‍ 14 മിനുട്ട് എന്നുള്ളത് ഏഴ് മിനുട്ടായി ചുരുങ്ങും.