കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ മരണങ്ങളില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് പല സത്യങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുകയാണ്. ആറു പേരെയും വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ കൊലപ്പെടുത്തിയത് മരുമകള്‍ ജോളിയായിരുന്നു.
സ്വന്തം ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തിരുന്നു. അതും ഷാജുവിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയ ശേഷമാണ് ജോളി ഷാജുവിനെ വിവാഹം ചെയ്തത്. സിലി മരിച്ച് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ആ വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
പരസ്പരം വീഞ്ഞും മധുരവും പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ബന്ധുക്കള്‍ അന്ന് എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും ബന്ധുക്കളില്‍ പലരും ഇപ്പോള്‍ സംശയവുമായി രംഗത്തെത്തിയിട്ടുണ്ട്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ സംശയമുന്നയിച്ച റോജോയുടെ പരാതിയിലാണ് കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്.