കൊച്ചി: ചട്ടങ്ങള്‍ ലംഘിച്ച് പണിതതുകാരണം സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റില്‍ നിന്നും താമസക്കാര്‍ ഒഴിഞ്ഞത് ഉരുകുന്ന മനസ്സുമായാണ്. പലരും അതുവരെയുള്ള ജീവിത സമ്പാദ്യമായി സ്വരുക്കൂട്ടിയതാണ് ഒരുനിമിഷം കൊണ്ട് ഇല്ലാതായത്. കിടപ്പാടം നഷ്ടപ്പെടുന്ന വേദനയില്‍ മരടിലെ താമസക്കാര്‍ കുറിച്ചിട്ട വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ നോവുണര്‍ത്തുകയാണ്.
”ഈ മതിലുകളെ നിങ്ങള്‍ക്ക് തകര്‍ക്കാനാകും… പക്ഷേ ഞങ്ങളുടെ മനസ്സിനെയും സ്നേഹ ബന്ധത്തെയും തകര്‍ക്കാനാവില്ല… ഞങ്ങള്‍ തിരിച്ചു വരും… നാലിരട്ടി ശക്തിയോടെ…”
ഹോളിഫെയ്ത്തിലെ താമസക്കാരനായ ജയകുമാര്‍ വള്ളിക്കാവ് ഫ്ളാറ്റ് പൂട്ടിയിറങ്ങിയപ്പോള്‍ കുറിച്ചിട്ട വാക്കുകളാണിത്. ഒരു പതിറ്റാണ്ട് സംരക്ഷിച്ച് നിര്‍ത്തിയ വാതില്‍പ്പാളിക്കും പലപ്പോഴും ചിലച്ച് ഉണര്‍ത്തിയ കോളിങ്ങ് ബെല്ലിനും യാത്രാമൊഴിയും കുറിച്ചാണ് ജയകുമാര്‍ ഫ്ളാറ്റ്
വിട്ടിറങ്ങിയത്.
ഫ്ളാറ്റ് നഷ്ടപ്പെടാതിരിക്കാന്‍ അവസാന നിമിഷവും പ്രതീക്ഷയോടെ ഫ്ളാറ്റിന് മുന്നില്‍ ദിവസങ്ങള്‍ മുന്‍പ് നിരാഹാരം അനുഷ്ഠിച്ചിരുന്നതും ജയകുമാറാണ്.
Discussion about this post