കൊല്ലം: കടിഞ്ഞൂല്‍ പ്രസവത്തില്‍ ഫ്രൈഡേ എന്ന നായ ജന്മം നല്‍കിയത് 14 കുഞ്ഞുങ്ങള്‍ക്ക്. മുഖത്തല രജനി നിവാസില്‍ നിഖിലിന്റെ ഒന്നര വയസുള്ള നിയോപൊലിറ്റന് മസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായയാണ് 14 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കൊല്ലത്തെ വെറ്ററിനറി കേന്ദ്രത്തിലാണ് ഫ്രൈഡേയെ പ്രവേശിപ്പിച്ചത്. 64 ദിവസമായിട്ടും പ്രസവിക്കാത്തതിനെ തുടര്‍ന്ന് സിസേറിയനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.
സ്കാനിങ് പരിശോധനയില്‍ കുട്ടികള്‍ പത്തിലേറെ ഉണ്ടെന്നു കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ ശസ്തക്രിയ നടത്തി. രണ്ടു മണിക്കൂര്‍ നീണ്ടു. അവശനിലയിലായ ഒരു നായ്ക്കുട്ടി ചത്തു. നായ്ക്കളില്‍ ഇത്രയും കുട്ടികള്‍ ഉണ്ടാകുന്നത് അപൂര്‍വം തന്നെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോ പി അജിത്, സജയ്കുമാര്‍, അജിത്ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വിദേശ ശ്വാന ജനുസുകളില്‍ ഏറെ പ്രശസ്തമാണ് നിയോപൊലിറ്റന് മസ്റ്റിഫുകള്.
Discussion about this post