പെരിഞ്ഞനം: തൃശ്ശൂര്‍ കളിക്കുന്നതിനിടെ കടലില്‍ വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ല. കാട്ടൂര്‍ സ്വദേശികളായ ആല്‍സണ്‍, ഡെല്വിന് എന്നിവരെയാണ് കാണാതായത്. വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകീട്ടാണ് സംഭവം. 3 മണിയോടെ 6 വിദ്യാര്‍ത്ഥികളും 4 മുതിര്‍ന്നവരും സൈക്കിളില്‍ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോള്‍ കളിക്കുന്നതിനിടെ ബോള്‍ കടലിലേക്ക് പോയി. ഇത് എുക്കാന് വേണ്ടി പോയതായിരുന്നു മൂന്ന് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഇവര്‍ ശക്തമായ തിരയില്‍ പ്പെടുകയായിരുന്നു.
ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാന്‍ മുതിര്‍ന്നവര്‍ക്കായില്ല. രക്ഷപ്പെട്ട കാട്ടൂര്‍ സ്വദേശി ഡെല്‍വിനെ കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കയ്പമംഗലം പോലീസും, അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Discussion about this post