തിരുവനന്തപുരം: തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി സംശയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കാലത്ത് നിരവധി ആളുകളുമായി സംസാരിക്കുമ്പോഴാണ് ഈ ചോര്‍ത്തല്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നതെന്നും സര്‍ക്കാരിന് വേണ്ടിയാണോ ഫോണ്‍ ചോര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൂടത്തായിയിലെ കൊലപാതകങ്ങളില്‍ പോലും സിപിഎമ്മിന് പങ്കുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ശബരിമലയിലെ സുപ്രിംകോടതി വിധി ഈ മണ്ഡലകാലത്ത് നടപ്പാക്കുമോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കോന്നിയില്‍ ജയിച്ചാലും തോറ്റാലും എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോന്നിയില്‍ തോറ്റാല്‍ ഉത്തരവാദിത്തം അടൂര്‍ പ്രകാശ് ആണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശം.
Discussion about this post