പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണാണ്(17) പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
അഭീല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. എന്നാല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം വരുത്തിയതിന് 338-ാംവകുപ്പ് പ്രകാരമാണ് കേസ്. പാലാ സിഐ വിഎ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Discussion about this post