ഇടുക്കി: മൂന്നാറില്‍ വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസ്. ഇവര്‍ക്കെതിരെ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭൂസംരക്ഷണ നിയമപ്രകാരം മൂന്നാര്‍ എസ്‌ഐ കെഎം സന്തോഷാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഇക്കാ നഗര്‍ സ്വദേശി പി ജയകുമാര്‍, നല്ല തണ്ണി സ്വദേശി വില്‍സണ്‍ ഇന്‍പരാജ്, ലക്ഷ്മി സ്വദേശി ജി.ഗണേശ് രാജ, ചൊക്കനാട് വട്ടക്കാട് സ്വദേശി എസ് ഷണ്‍മുഖ തായ്, ചൊക്കനാട് നോര്‍ത്ത് സ്വദേശി വിനോദ് ഷണ്‍മുഖയ്യ, സെവന്‍മല സ്വദേശി പി രാജന്‍, തെന്മല ഫാക്ടറി സ്വദേശി പി ഗണേശന്‍, ലക്ഷ്മി സൗത്ത് സ്വദേശി കെ മോഹന സുന്ദരം, വാഗുവരടോപ് ഡിവിഷനില്‍ എന്‍ അര്‍ജുനന്‍, പെരിയവര ചോലമലഡിവിഷനില്‍ പി ദ്രവ്യം, ഇക്കാ നഗര്‍ സ്വദേശി മരിയ അന്തോണി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സര്‍ക്കാര്‍ ഭീമി വിയാജ രേഖകള്‍ ഉണ്ടാക്കി ഇവര്‍ സ്വന്തമാക്കിയെന്ന് റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post