കൊച്ചി: സംസ്ഥാന കൊലപാതക പരമ്പകളില്‍ ഒന്നാണ് കോഴിക്കോട് കൂടത്തായിയിലെ ആറ് മരണങ്ങള്‍. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തിലെ ചുരുള്‍ കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. ആറു പേരുടെയും മരണങ്ങള്‍ക്ക് പിന്നില്‍ മരുമകള്‍ ജോളി ആണെന്ന് ഞെട്ടലോടെയാണ് കേരളം കേട്ടത്. അതും വര്‍ഷങ്ങള്‍ എടുത്തു ആറു പേരെയും ഒഴിവാക്കാന്‍. നടത്തിയ പദ്ധതിയും തീരുമാനങ്ങളുമാണ് കേരളക്കരയെ ഞെട്ടിച്ചത്.
സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അറസ്റ്റിലായ ജോളിയുടെ മകന്‍ റോമോ റോയി. കൂടത്തായിയില്‍ നടന്ന മരണങ്ങളില്‍ കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്നാണ് റോമോ പറയുന്നത്. ‘എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് തെളിയിക്കട്ടെ. കൃത്യമായ ഉത്തരം അന്വേഷണത്തിലൂടെ ലഭിക്കും. എനിക്ക് തളര്‍ന്നിരിക്കാനാകില്ല, അനുജനുണ്ട്, അവന്‍ തളര്‍ന്നുപോകും. അതിനാല്‍ പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ട്’ റോമോ കൂട്ടിച്ചേര്‍ത്തു.
തുടരെയുള്ള മരണങ്ങളില്‍ സംശയം തോന്നിയിരുന്നെന്ന് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസും പ്രതികരിച്ചു. സത്യം തെളിഞ്ഞു, അന്വേഷണ ഉദ്യോഗസ്ഥരായ കെജി സൈമണ്‍, പിആര്‍ ഹരിദാസ് എന്നിവര്‍ക്ക് നന്ദി പറയുന്നുവെന്നും ഇരുവരും വ്യക്തമാക്കി.പോസ്റ്റുമോര്‍ട്ടം നടത്തുന്നതും മൃതദേഹം കീറിമുറിക്കുന്നതുമെല്ലാം പലര്‍ക്കും ബുദ്ധിമുട്ടാണ്. അങ്ങനെ കരുതരുത്. അച്ഛന്റെയും അമ്മയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയിച്ചിരുന്നു. അതുസംബന്ധിച്ച സത്യം തെളിഞ്ഞു. ശാസ്ത്രീയ പരിശോധനാഫലം അടക്കമുള്ളവ തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും റെഞ്ചി പറയുന്നു.
Discussion about this post