കോട്ടയം: മുന്‍ഗണനാ റേഷന്‍കാര്‍ഡ് മുഖേന അര്‍ഹയില്ലാതെ റോഷന്‍വിഹിതം വാങ്ങിയവരില്‍ നിന്നും സിവില്‍ സപ്ലൈസ് വകുപ്പ് 58.96 ലക്ഷം രൂപ ഈടാക്കി. വിവിധ വകുപ്പുകളില്‍നിന്ന് ലഭ്യമാക്കിയ ഡേറ്റാ മാപ്പിങ് ഉപയോഗിച്ചാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇവരില്‍ നിന്നും സൗജന്യനിരക്കില്‍ വാങ്ങിയ ഉത്പന്നങ്ങളുടെ കമ്പോളവിലയാണ് പിഴയായി വാങ്ങിയത്.
വിവിധ വകുപ്പുകളില്‍നിന്ന് ലഭിച്ച ഡേറ്റാ മാപ്പിങ് ഉപയോഗിച്ചാണ് അനര്‍ഹരെ കണ്ടെത്തിയത്. ഓഗസ്റ്റ് 31വരെയുള്ള അന്വേഷണത്തില്‍ ഈടാക്കിയ പിഴത്തുകയാണിത്. കൂടുതല്‍ പേര്‍ ഇനിയും മുന്‍ഗണനാകാര്‍ഡ് ഉപയോഗിച്ച് റേഷന്‍ കൈപ്പറ്റുന്നുണ്ടെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. എന്നാല്‍ അനര്‍ഹരെ പിടികൂടാന്‍ തന്നെയാണ് വകുപ്പ് അധികൃതരുടെ തീരുമാനം.ഇതുവരെ നടത്തിയ പരിശോധനകളില്‍ നാലുലക്ഷം കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അര്‍ഹതപ്പെട്ടവരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ച്ചയായി റേഷന്‍ ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങാത്തവരെ പട്ടികയില്‍നിന്ന് നീക്കംചെയ്യാന്‍ നടപടി തുടങ്ങി. വരും മാസങ്ങളില്‍ വിശദമായ പരിശോധന നടത്തി കൂടുതല്‍ നിയമനടപടി സ്വീകരിക്കും. ഉപതിരഞ്ഞെടുപ്പുകള്‍ കഴിയുന്നതുവരെ നടപടി നിര്‍ത്തിവെയ്ക്കാനാണ് വകുപ്പുതലത്തിലുള്ള അനൗദ്യോഗിക ധാരണ.