കൊച്ചി: കേരള തീരങ്ങളില്‍ വന്‍ ഭീഷണിയില്‍. സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരളത്തീരങ്ങളില്‍ ഭീഷണി നിലനില്‍ക്കുന്നത്. 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഈ നൂറ്റാണ്ടില്‍ ഉയര്‍ന്നത്. ഇത് തുടര്‍ന്നാല്‍ കേരള തീരങ്ങളില്‍ വലിയയൊരു ഭാഗം മുങ്ങുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളിലാണ് ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കുന്നത്.
ധ്രുവമേഖലയിലെ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് പ്രവചിച്ചതിനെക്കാള്‍ വളരെ വേഗത്തിലായതാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രധാന കാരണം. മറ്റു തീരനഗരങ്ങളെക്കാള്‍ വേഗത്തിലാണ് കൊച്ചിയിലെ സമുദ്രനിരപ്പ് ഉയരുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ അപകടഭീഷണിയുള്ളത് ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര തീരങ്ങളാണ്. സമുദ്രനിരപ്പ് ഉയരുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തി.