കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഫ്ളാറ്റ് ഒഴിഞ്ഞ് പൊളിക്കാനുള്ള നടപടികളും കൈകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ വ്യാപക മോഷണവും നടക്കുന്നുണ്ട്. വ്യാപക മോഷണം തന്നെയാണ് നടന്നത്. സാധനങ്ങള്‍ മാറ്റാനെത്തുന്ന ആളുകളെന്ന വ്യാജേന എത്തിയാണ് മോഷണം നടത്തുന്നത്. വിലപിടിപ്പുള്ള സാധനങ്ങള്‍ വരെയാണ് മോഷണം പോയത്.
സാധനങ്ങള്‍ നീക്കാനായി ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ തൊഴിലാളികള്‍ ഫ്ളാറ്റുകളിലുണ്ട്. ഇവരെ പരിചയമില്ലെന്നാണ് ഫ്ളാറ്റ് ഉടമകളും പറയുന്നുണ്ട്. ഫ്ളാറ്റുകളില്‍ നിന്നു സാധനങ്ങളുമായി ഒട്ടേറെ വാഹനങ്ങള്‍ പുറത്ത് പോകുന്നുണ്ട്. ഏതെങ്കിലും വാഹനത്തില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ പുറത്തേക്കു കൊണ്ടുപോയാല്‍ കണ്ടെത്താനാവില്ലെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിവസം 70,000 രൂപ വില വരുന്ന സൈക്കിള്‍ എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ളാറ്റില്‍ നിന്നു മോഷണം പോയതായി ഉടമകള്‍ പറയുന്നു. തൊഴിലാളിയെന്ന വ്യാജേന ഫ്ളാറ്റില്‍ നിന്നു സാധനങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ച ഒരാളെ ഇന്നലെ ഫ്ളാറ്റ് ഉടമ പിടികൂടി പോലീസിലേല്‍പ്പിച്ചു. വിലപിടിപ്പുള്ള ബാത്ത്റൂം ഫിറ്റിങ്സ് അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.
Discussion about this post