തിരുവനന്തപുരം: ‘കുമ്മനടി’ പ്രയോഗം കുമ്മനം രാജശേഖരനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ പ്രളയകാലത്ത് ആരേയും കണ്ടിരുന്നില്ല, കുമ്മനവും കെ.മുരളീധരനും എവിടെയായിരുന്നുവെന്നും കടകംപള്ളി ചോദിച്ചു.
കുമ്മനം ആരോപിച്ച മറ്റു ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. പ്രളയകാലത്ത് വട്ടിയൂര്‍കാവിലെ ബിജെപിയുടേയും യുഡിഎഫിന്റെ സ്ഥാനാര്‍ഥിയേയും ഒന്നും എവിടേയും കണ്ടിരുന്നില്ല. ഇവരൊക്കെ എവിടെയായിരുന്നുവെന്നും പ്രളയകാലത്ത് ജനങ്ങള്‍ കൈത്താങ്ങായി എത്തിയത് വികെ പ്രശാന്ത് മാത്രമാണെന്നും കടകംപള്ളി പറഞ്ഞു.
കുമ്മനത്തിന് തന്റെ പരാമര്‍ശത്തില്‍ വ്യക്തിപരമായി വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും തങ്ങളെ ആക്ഷേപിക്കാന്‍ നടക്കുന്നതിനേക്കാള്‍ ബിജെപിയുടെ വോട്ട് പിടിക്കാന്‍ നടക്കുകയാണ് കുമ്മനത്തിന് ഇപ്പോള്‍ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post