താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ പ്രചരിപ്പിക്കുന്നു; ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: ബിജെപിയിലേക്ക് താന്‍ പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ പ്രചരണം നടത്തുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റ് കെ സുധാകരന്‍.

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ കോണ്‍ഗ്രസ് തടയാന്‍ തയാറാകില്ലെന്ന് യോഗശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. അതേ സമയം ശബരിമല തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്തും. നിലയ്ക്കലിലും പമ്പയിലും സന്നിദ്ധാനത്തും മതിയായ സൗകര്യങ്ങിളില്ലെന്നും പ്രളയ ശേഷം പമ്പയിലെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

രാവിലെ 11 മുതല്‍ ആരംഭിക്കുന്ന സമരത്തിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ നേതൃത്വം നല്‍കും. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാട് വേണമെന്നും സിപിഎമ്മിനെയും ബിജെപിയെയും തുറന്നുകാണിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി അഭിപ്രായപ്പെട്ടു. കെപിസിസി സമരങ്ങള്‍ അക്രമപാതയിലേക്ക് പോകരുതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

Exit mobile version