കൊച്ചി: ഉയര്‍ന്ന് പിഴ വ്യവസ്ഥ കാരണം കയ്യില്‍ പണമില്ലാത്തവര്‍ പലപ്പോഴും വാഹന പിഴയടക്കാന്‍ കോടതിയില്‍ വരെ പോകേണ്ട സാഹചര്യമുണ്ടാവാറുണ്ട്. ഇതിന് നല്ലൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. പണമില്ലാത്തവര്‍ക്ക് വാഹന പിഴയടയ്ക്കാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാനുളള സൗകര്യമൊരുക്കുകയാണ് കേരള പോലീസ്.
എച്ച്ഡിഎഫ്സി ബാങ്കിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആയിരത്തോളം പിഒഎസ് മെഷീനുകള്‍ ഇതിനായി പോലീസുകാര്‍ക്ക് നല്‍കും. നവംബര്‍ ഒന്നുമുതല്‍ സ്വൈപ്പിങ് മെഷീനിലൂടെ പണമടയ്ക്കുന്ന പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ അടയ്ക്കുന്ന പിഴത്തുക ബാങ്കുവഴി തത്സമയം സംസ്ഥാന ട്രഷറിയില്‍ എത്തും. നിലവില്‍ തമിഴ്നാട് പോലീസ് സ്വൈപ്പിങ് മെഷീന് ഉപയോഗിക്കുന്നുണ്ട്.
ഉയര്‍ന്ന പിഴ കാരണം പലപ്പോഴും നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടുമ്പോള്‍ യാത്രക്കാര്‍ക്ക് പണം അപ്പോള്‍ തന്നെ നല്കി രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം കോടതിയില്‍ വരെ പോകേണ്ട സ്ഥിതിയാണ് യാത്രക്കാര്‍ക്ക്. ഈ സാഹചര്യത്തിലാണ് പോലീസ് സ്വൈപ്പിങ് മെഷീന്റെ സാധ്യത അന്വേഷിച്ചത്.
Discussion about this post