കൈവരിയില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കവെ 35 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് വീണു; യുവാവിന് ദാരുണാന്ത്യം

പെട്ടെന്ന് പിറകോട്ട് തിരിഞ്ഞപ്പോള്‍ 35 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.

കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവ് അബദ്ധത്തില്‍ കിണറ്റില്‍വീണ് മരിച്ചു. രാവണേശ്വരം പാറത്തോട്ടെ വടക്കേവളപ്പില്‍ മുകുന്ദന്‍-ശാരിക ദമ്പതിമാരുടെ മകന്‍ വിവി സുജിത്താ(38)ണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു അപകടം. പാറത്തോട്ടെ ബന്ധുവിന്റെ വീട്ടിലെത്തിയ സുജിത്ത് കിണറ്റിന്റെ ആള്‍മറയില്‍ കയറിയിരുന്ന് ഫോണ്‍വിളിക്കുകയായിരുന്നു.

പെട്ടെന്ന് പിറകോട്ട് തിരിഞ്ഞപ്പോള്‍ 35 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പെയിന്റിങ് തൊഴിലാളിയാണ് സുജിത്. ഭാര്യ: റെജിന. മക്കള്‍: ദേവിക, അഞ്ചുമാസമായ ആണ്‍കുട്ടിയും ഉണ്ട്. സഹോദരങ്ങള്‍: ബാബു, സീമ, സുജാത.

Exit mobile version