കൊച്ചി: ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ ബിഡിജെഎസില്‍ അതൃപ്തി. സംസ്ഥാനത്തെ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറിനിന്ന്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും അതില്‍ ഒന്നും ബിജെപി ഇടപെടാന്‍ തയ്യാറായില്ല. അരൂര്‍ സീറ്റ് ഉപേക്ഷിച്ച് മാറി നിന്നിട്ടും ബിജെപി, ബിഡിജെഎസിന് വില കൊടുത്തില്ലെന്ന് ആരോപണവും ശക്തമാണ്.
പാര്‍ട്ടി ഉന്നയിച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാതെ വന്നപ്പോഴാണ് ബിഡിജെഎസ് അരൂര്‍ സീറ്റ് ഉപേക്ഷിച്ചത്. എന്നാല്‍ ബിജെപി നേതൃത്വം അത് കാര്യമായി എടുത്തില്ല. കൂടാതെ ബിഡിജെഎസ് ഉപേക്ഷിച്ച അരൂര്‍ സീറ്റിലേക്ക് പെട്ടെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ പ്രതിഷേധം ബിജെപി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ബിജെപി കേന്ദ്ര നേതൃത്വവും ഇതിലൊന്നും ഇടപെട്ടില്ല. കൂടാതെ അരൂര്‍ സീറ്റ് ഉപേക്ഷിച്ചെങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പംതന്നെ നില്‍ക്കുമെന്ന് ബിഡിജെഎസ് അറിയിച്ചെങ്കിലും ബിജെപി നേതൃത്വം അതിന് വില നല്‍കിയിട്ടുമില്ല. സീറ്റ് ഉപേക്ഷിച്ച ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഞായറാഴ്ച ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
Discussion about this post