ബന്ദിപ്പൂരില്‍ പകല്‍ യാത്ര നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കര്‍ണാടക വനം വകുപ്പ്

ബാംഗ്ലൂര്‍: രാത്രി യാത്ര നിരോധിച്ചിരിക്കുന്ന ദേശീയപാത 766 ല്‍ യാത്രാ നിരോധനം പകലും ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. പകലും യാത്രാ നിരോധിക്കുമെന്ന പ്രചരണങ്ങള്‍ വ്യാജമാണെന്നും പകല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ണാടക വനം വകുപ്പ് വ്യക്തമാക്കി.

അതേസമയം ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനത്തിന്റെ പേരില്‍ നടത്തി വരുന്ന നിരാഹാര സമരം തുടരുകയാണ്. സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ യുവജന സംഘടനകള്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.

അതിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാരം ഇരിക്കുന്നവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ നിരാഹാരം നടത്തിയ യുവാക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മറ്റ് രണ്ടു പേര്‍ നിരാഹാരസമരം ആരംഭിച്ചു.

Exit mobile version