സ്വൈരജീവിതം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത് രാജ്യദ്രോഹക്കുറ്റം; ഈ നീക്കം പ്രതിഷേധാര്‍ഹം; കേന്ദ്രത്തിന്റെ പ്രതികാര നടപടിക്കെതിരെ മന്ത്രി എകെ ബാലന്‍

രാജ്യം ആദരിക്കുന്ന പ്രതിഭാശാലികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ടാക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കത്തെഴുതിയതിനു പിന്നാലെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. കത്തില്‍ ഒപ്പിട്ട 49 പ്രമുഖര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. നാലുപാടു നിന്നും വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലനും രംഗത്തെത്തി.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. വര്‍ഗീയ ശക്തികള്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി എത്രയും വേഗം പിന്‍വലിക്കണമെന്ന് അദ്ദേഹം കുറിച്ചു.

രാജ്യം ആദരിക്കുന്ന പ്രതിഭാശാലികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വര്‍ഗീയ ശക്തികള്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി എത്രയും വേഗം പിന്‍വലിക്കണം. ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സൈ്വരജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ്, രാജ്യം ആദരിക്കുന്ന പ്രതിഭാശാലികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ സാംസ്‌കാരികലോകം ഒറ്റക്കെട്ടായി പ്രതിഷേധം ഉയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Exit mobile version