കൊച്ചി: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ അപമാനിച്ചെന്ന വിവാദങ്ങൾക്ക് വിരാമമിട്ട് മന്ത്രി ജി സുധാകരൻ രംഗത്ത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ ‘പൂതന’യെന്ന് ആക്ഷേപിച്ചെന്ന ആരോപണത്തിലാണ് പ്രതികരിച്ചും തിരുത്തിയും മന്ത്രി ജി സുധാകരൻ രംഗത്തെത്തിയത്.
ഷാനിമോൾ സ്വന്തം സഹോദരിയെപ്പോലെയാണെന്ന് ജി സുധാകരൻ പറഞ്ഞു. ‘മാധ്യമങ്ങൾ അടുക്കളയിൽ കയറി അനാവശ്യ വാർത്തയുണ്ടാക്കുക ആയിരുന്നു. ഷാനിമോളെ മോശം പറഞ്ഞിട്ടില്ലെന്നും സുധാകരൻ പ്രചാരണ യോഗത്തിൽ പറഞ്ഞു.
നേരത്തെ അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പൂതനയോട് ഉപമിച്ച് അപമാനിച്ചെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ തിരുത്ത്.
സുധാകരന്റെ പ്രസ്താവന അതീവ നിന്ദ്യവും നീചവുമെന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. സ്ത്രീകളെ അപമാനിക്കുന്നതിൽ പ്രതിഷേധവും ദുഃഖവുമുണ്ട്. ഇതെല്ലാം ജനങ്ങൾ കേൾക്കുന്നുണ്ടെന്നും ഷാനിമോൾ നേരത്തെ പറഞ്ഞിരുന്നു.
Discussion about this post