പത്തനംതിട്ട: ആചാര സംരക്ഷണം ബിജെപിക്ക് കേവല തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ അന്തിമവിധി അനുകൂലമല്ലെങ്കിൽ, നിയമനിർമ്മാണം നടത്താൻ മോഡി സർക്കാർ പ്രതിജ്ഞബദ്ധമാണെന്ന് മുരളീധരൻ കോന്നിയിൽ പറഞ്ഞു.
ആചാരസംരക്ഷണം ബിജെപിക്ക് കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല. ശബരിമലയിലും, പിറവംപള്ളിയിലും ഇടതുസർക്കാരിന് രണ്ട് നിലപാടാണെന്ന് ജനംതിരിച്ചറിഞ്ഞു. കോന്നിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ വി മുരളീധരൻ പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇടതുസർക്കാരിന് ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി വി മുരളീധരൻ സഭാതർക്കവുമായി ബന്ധപ്പെട്ട വിധിനടപ്പാക്കാൻ സർക്കാർ വൈകിയതെന്തെന്നും ചോദിച്ചു. ശബരിമലയിൽ കാട്ടിയ ധൃതി പിറവത്ത് കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല ബിജെപിക്ക് കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല. സുപ്രീംകോടതി അന്തിമവിധിക്കായി കാത്തിരിക്കുകയാണ്. വിധി അനുകൂലമല്ലെങ്കിൽ നിയമനിർമ്മാണം നടത്താൻ നരേന്ദ്രമോഡി സർക്കാർ പ്രതിജ്ഞബദ്ധമാണ്,
അദ്ദേഹം പറഞ്ഞു. എൻഎസ്എസിനെ മാറ്റിനിർത്തി എന്ത് നവോത്ഥാനമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച കേന്ദ്രമന്ത്രി കെ സുരേന്ദ്രന്റെ ശബരിമല സമരത്തെ മന്നത്ത് പദ്മനാഭന്റെ സാമൂഹ്യ ഇടപെടലുമായി താരതമ്യപ്പെടുത്തി.
Discussion about this post