കല്‍പ്പറ്റ: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766-ല്‍ രാത്രി യാത്രാ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്വതന്ത്ര മൈതാനിയില്‍ നിരാഹാരസമരം നടത്തുന്ന യുവജനസംഘടനാ പ്രതിനിധികളെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതോടെ പുതിയ രണ്ടു പേര്‍ നിരാഹാരം തുടങ്ങി.
ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നിരാഹാരം അനുഷ്ഠിച്ചവരെ അറസ്റ്റ് ചെയ്തു നീക്കിയത്.
സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ ദേശീയപാത പൂര്‍ണമായി അടച്ചിടുമെന്ന ആശങ്കയെ തുടര്‍ന്ന് വയനാട്ടില്‍ നടക്കുന്ന നിരാഹാര സമരം പത്ത് ദിവസമായി. രാവിലെ സമരപ്പന്തലില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു.
കോഴിക്കോട്-കൊല്ലെഗല്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധന വിഷയം നിയമപരമായി കൈകാര്യം ചെയ്യാന്‍ രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ തന്നെ നിയോഗിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നായി ചേര്‍ന്ന് പോകുന്ന ഈ വിഷയത്തില്‍ ഇടപെട്ട് ശരിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post