ഇടുക്കി: ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കുടിച്ച് വിദ്യാര്‍ത്ഥി ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞുവീണു. മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയാണ് കുഴഞ്ഞുവീണത്. വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ അധ്യാപകന്‍ കുട്ടി മദ്യപിച്ചതായി സംശയം പ്രകടിപ്പിക്കുകയും സംഭവം പ്രിന്‍സിപ്പളിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി. സംഭവത്തിന്റെ കാര്യ വിവരം തിരക്കിയപ്പോള്‍ വിദ്യാര്‍ത്ഥി ഓട്ടോയില്‍ നിന്നും ജ്യൂസ് കുടിച്ചതായി കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ മൂന്നാറില്‍ നിന്ന് സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥികള്‍ സ്ഥിരം കയറുന്ന ഓട്ടോയിലാണ് സ്‌കൂളിലെത്തിയത്. ഇതിനിടെ ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തിയ മുതല്‍ അസ്വസ്ഥകള്‍ പ്രകടിപ്പിച്ചെങ്കിലും സംഭവം അധ്യാപകരെ അറിയിച്ചില്ല. പിന്നീട് ക്ലാസ്സ് തുടങ്ങി വൈകാതെ തന്നെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെയാണ് സംഭവം അധ്യാപകര്‍ അറിയുന്നത്.
Discussion about this post