കൊച്ചി: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം എറണാകുളം ജില്ലക്ക് മേല്‍ രൂപപ്പെട്ടു. കനത്ത മഴയ്ക്കും കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂന മര്‍ദത്തെ തുടര്‍ന്ന് എറണാകുളം ജില്ലയടക്കം അഞ്ച് ജില്ലകളിലില്‍ ഓറഞ്ച് അലേര്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഗജ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ന്യൂനമര്‍ദ്ദമായി എറണാകുളം ജില്ലയിലൂടെ കടന്ന് ലക്ഷദ്വീപിലേക്കാണെത്തുക. എറണാകുളം ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ശക്തമായ കാറ്റില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ വരുന്ന ചൊവ്വാഴ്ച വരെ അറബിക്കടലിലും,കേരള തീരത്തും,ലക്ഷദ്വീപ് ഭാഗങ്ങളിലും, കന്യാകുമാരി തീരത്തും,ഗള്‍ഫ് ഓഫ് മാന്നാറിലും ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് അധികൃതര്‍ നിര്‍ദ്ദേശം നല്കി.
Discussion about this post