തിരുവനന്തപുരം; കന്യാകുളങ്ങരയില്‍ റാഗിങിനിടെ വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം. സ്കൂളില്‍ ഇന്‍ഷര്‍ട്ട് ചെയ്ത് വന്നുവെന്നാരോപിച്ചാണ് പതിനൊന്നാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് കുടുംബത്തിന്റെ പരാതി. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. സ്കൂളില്‍ ഇന്‍ഷര്‍ട്ട് ചെയ്ത് വന്ന മോഹനപുരം സ്വദേശിയായ സുഹൈലിനോട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് പുറത്തിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുഹൈല്‍ ഇത് നിരസിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയ വിദ്യാര്‍ത്ഥിയും സംഘവും ചേര്‍ന്ന് സുഹൈലിനെ ആക്രമിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനും വട്ടപ്പാറ പോലീസിനും പരാതി നല്‍കിയെങ്കിലും സുഹൈലിനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സ്കൂള്‍ അധികൃതര്‍ നേരിട്ട് പരാതി നല്കിയാല് മാത്രമെ റാഗിങിന് കേസെടുക്കാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.
Discussion about this post