തിരുവനന്തപുരം: കേരള തീരത്തോട് ചേര്‍ന്ന് കടലില്‍ ശ്രീലങ്കന്‍ ബോട്ട് കണ്ടെത്തി. ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ബോട്ടിലുള്ളവര്‍ ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളാണെന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷ്ണം ആരംഭിച്ചു.
മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ബോട്ടും ഇതിലുണ്ടായിരുന്നവരെയും കോസ്റ്റ് ഗാര്‍ഡ് കൊച്ചി തീരത്തേക്ക് കൊണ്ടുവരികയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം ബോട്ടും ഇതിലുണ്ടായിരുന്നവരെയും പോലീസിന് കൈമാറും.
Discussion about this post