കോഴിക്കോട്: രാജ്യത്ത് ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്ന് ഇകെ സുന്നി മുഖപത്രം. അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുമെന്ന് പറയുന്ന അമിത് ഷായ്ക്കെതിരെ ഒരക്ഷരം പോലും കോണ്‍ഗ്രസ് നേതാക്കള്‍ ഉരിയാടിയാടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്
കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഇകെ സുന്നി വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.
സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പൗരത്വ രജിസ്റ്റര്‍ മുസ്ലിംങ്ങളെ പുറന്തള്ളുന്ന പദ്ധതിയാണെന്ന് തുറന്ന് പറയാന്‍ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംക്കൊള്ളുന്ന കോണ്‍ഗ്രസിന് ആകുന്നില്ല. കോണ്‍ഗ്രസിന്റെ ശിരസില്‍ ചവിട്ടി നിന്നാണ് ആര്‍എസ്എസ് ഗാന്ധിജിയെക്കുറിച്ച് പ്രഘോഷിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ആര്‍എസ്എസ് ഉയര്‍ത്തികൊണ്ടുവരുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരെ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല. മുത്തലാഖിലും കശ്മീരിനെ വിഭജിക്കുന്നതിനും കോണ്‍ഗ്രസ് ആ നയം തുടര്‍ന്നുവെന്നും സുപ്രഭാതം വിമര്‍ശിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറെകൂടി ക്രിയാത്മകമായ പ്രവര്‍ത്തിച്ചേ മാതിയാകൂ. ഇന്ത്യന്‍ മതേതരത്വത്തിന് ഇനിയും ആശയറ്റിട്ടില്ലെന്നും പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ദേശീയ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിന് ഇടപെടാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്. ഫലത്തില്‍ ഇത് ലീഗിനെകൂടി പ്രതിസന്ധിയിലാക്കും. മഞ്ചേശ്വരത്തടക്കം ഇകെ സുന്നികളുടെ വോട്ട് വളരെ നിര്‍ണായകമാണ്.
സമീപക്കാലത്ത് ഇകെ സുന്നി വിഭാഗവും യുഡിഎഫും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്ത പരിഹരിച്ചതാണ്. ഇതിനിടയിലാണ് ദേശീയ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിന് കാര്യമായി ഇടപെടാന്‍ കഴിയുന്നില്ലെന്ന് വിമര്‍ശിച്ച് ഇകെ സുന്നി വിഭാഗം രംഗത്തെത്തിയത്.
Discussion about this post