പ്രളയ ദുരിതത്തില്‍ നിന്ന് അവരും കരകയറണം; പട്ടിക വിഭാഗക്കാര്‍ക്ക് പുനരധിവാസ പാക്കേജായി 840.48 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എകെ ബാലന്‍

മറ്റ് പിന്നാക്ക (ഒബിസി) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിനും കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുവാന്‍ പട്ടിക വിഭാഗങ്ങള്‍ക്ക് വേണ്ടി പുനരധിവാസ പാക്കേജായി 840.48 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എകെ ബാലന്‍. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പു മന്ത്രി താവര്‍ ചന്ദ് ഗഹ്ലോട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി തുക ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ങ്കുവെച്ചിരിക്കുന്നത്. കൂടിക്കാഴ്ചയുടെ ചിത്രം കൂടി അദ്ദേഹം പങ്കുവെച്ചു. പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പുനരധിവാസത്തിനായി 222.15 കോടിയുടെ പാക്കേജും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനത്ത് ഈ വര്‍ഷത്തെ പ്രളയത്തില്‍ 57953 കുടുംബങ്ങള്‍ക്ക് ദുരിതമുണ്ടായി.

1020 വീടുകള്‍ പൂര്‍ണ്ണമായും 11286 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1123 ദുരിതാശ്വാസ ക്യാമ്പുകളിലായി 188053 പേരെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി പാര്‍പ്പിച്ചു. 32598 പട്ടിക ജാതി കുടുംബങ്ങള്‍ പ്രളയബാധിതരായി. 368 പട്ടിക വര്‍ഗ കോളനികള്‍ തകര്‍ന്നു. 6115 പേര്‍ ദുരിത ബാധിതരായി. പട്ടിക ജാതി, പട്ടിക വര്‍ഗത്തില്‍പെട്ട 36 പേരാണ് മരിച്ചതെന്ന് മന്ത്രി കുറിച്ചു.

കേന്ദ്രസഹായം ലഭിക്കാന്‍ മറ്റു വകുപ്പുകളുടെ കൂടി ഇടപെടല്‍ ആവശ്യമാണെന്നും കേന്ദ്ര റവന്യൂ, ആഭ്യന്തര മന്ത്രാലയത്തിന് ഈ വിഷയം ശുപാര്‍ശ ചെയ്യാമെന്നും കേന്ദ്രമന്ത്രി ഗെഹ്ലോട്ട് അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റ് പിന്നാക്ക (ഒബിസി) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിനും കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സംസ്ഥാനത്തെ പ്രളയ ദുരിതബാധിതരായ പട്ടിക വിഭാഗങ്ങള്‍ക്ക് പുനരധിവാസ പാക്കേജായി 840.48 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പു മന്ത്രി താവര്‍ ചന്ദ് ഗഹ്ലോട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ പുനരധിവാസത്തിന് 222.15 കോടിയുടെ പാക്കേജും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വര്‍ഷത്തെ പ്രളയത്തില്‍ 57953 കുടുംബങ്ങള്‍ക്ക് ദുരിതമുണ്ടായി. 1020 വീടുകള്‍ പൂര്‍ണമായും 11286 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1123 ദുരിതാശ്വാസ ക്യാമ്പുകളിലായി 188053 പേരെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി പാര്‍പ്പിച്ചു. 32598 പട്ടിക ജാതി കുടുംബങ്ങള്‍ പ്രളയബാധിതരായി. 368 പട്ടിക വര്‍ഗ കോളനികള്‍ തകര്‍ന്നു. 6115 പേര്‍ ദുരിത ബാധിതരായി. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗത്തില്‍പെട്ട 36 പേരാണ് മരിച്ചത്.

കേന്ദ്രസഹായം ലഭിക്കാന്‍ മറ്റു വകുപ്പുകളുടെ കൂടി ഇടപെടല്‍ ആവശ്യമാണെന്നും കേന്ദ്ര റവന്യൂ, ആഭ്യന്തര മന്ത്രാലയത്തിന് ഈ വിഷയം ശുപാര്‍ശ ചെയ്യാമെന്നും കേന്ദ്രമന്ത്രി ഗെഹ്ലോട്ട് അറിയിച്ചു. മറ്റ് പിന്നാക്ക (ഒബിസി) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിനും കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മ്മാണത്തിന്റെ 90 ശതമാനവും ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന് 50 ശതമാനവും തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ് പദ്ധതി. ഓരോ യൂണിവേഴ്സിറ്റിയിലും പിന്നാക്ക വിഭാഗങ്ങള്‍ അധികമുള്ള കോളേജുകള്‍ ഇതിനായി പരിഗണിക്കും.

Exit mobile version