തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3525 രൂപയും പവന് 120 രൂപ വര്‍ധിച്ച് 28200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.
ഇന്നലെ ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.
അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,508.07 ഡോളറാണ് ഇന്നത്തെ നിരക്ക്.
Discussion about this post