തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് പാഠഭാഗങ്ങളെ എത്തിക്കാന്‍ പണിപതിനെട്ടും പയറ്റുന്നവരാണ് അധ്യാപകര്‍. അത്തരത്തില്‍ മനസ്സ് നിറച്ചൊരു അധ്യാപികയാണ് ഇപ്പോള്‍ സൈബര്‍ലോകത്ത് വൈറലായിരിക്കുന്നത്. ശിശുദിനത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ നെഹ്റുവിന്റെ ജീവിതം ഓട്ടന്‍തുള്ളലായി അവതരിപ്പിക്കുന്ന അധ്യാപിക.
‘നെഹ്റുവിന്റെ ജന്മദേശം അലഹബാദെന്നറിയുക നമ്മള്…’ അങ്ങനെ തുടങ്ങി ഓട്ടന്‍ തുള്ളലിന്റെ രീതിയില്‍ വരികള്‍ തയാറാക്കി ചുവടുവച്ചങ്ങ് പഠിപ്പിക്കുകയാണ് ടീച്ചര്‍. ഇതുകേട്ട് ആസ്വദിച്ച് കയ്യടിച്ച് ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികളും. ഏതായാലും ടീച്ചറുടെ ഈ പ്രകടനത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സൈബര്‍ ലോകം.
Discussion about this post