സ്വര്‍ണ്ണം കവര്‍ന്ന പ്രതി പിടിയില്‍

കഴിഞ്ഞ മാസം അഞ്ചാം തിയതിയായിരുന്നു പള്ളിക്കുന്നില്‍ ബാങ്ക് മാനേജരുടെ വീട്ടില്‍ കവര്‍ച്ച നടത്തയത്

കണ്ണൂര്‍; വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന് ഒളിവില്‍ പോയ തമിഴ്‌നാട് സ്വദേശിയായ യുവതി പിടിയില്‍. യുവതിയുടെ സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷ്ണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ മാസം അഞ്ചാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂര്‍ പള്ളിക്കുന്നില്‍ ബാങ്ക് മാനേജറുടെ വീട്ടില്‍ ആയിരുന്നു തമിഴ്‌നാട് സ്വദേശി കോകില ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കവര്‍ച്ച നടത്തിയത്. വീട്ടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുപ്പത്തിരണ്ട് പവന്‍ സ്വര്‍ണ്ണവും മുപ്പതിനായിരം രൂപയും മൂന്ന് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. സംഭവത്തില്‍ കോകിലയെ സഹായിച്ച സുഹൃത്ത് കവിന്‍ നേരത്തെ പിടിയിലായിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ യുവതി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ ജോലിക്ക് കയറിയപ്പോള്‍ കോകില കൊടുത്ത ആധാര്‍ കാര്‍ഡില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗോപിചെട്ടിപ്പാളയത്തെ വീട്ടില്‍ എത്തി പോലീസ്. എന്നാല്‍ അപ്പോഴേക്കും യുവതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരം പോലീസിന് ലഭിച്ചു. കിട്ടിയ തെളിവ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷ്ണത്തില്‍ പ്രതിയെ പിടികൂടിയത്.

പിടികിട്ടാപ്പുള്ളിയായ കോകിലയുടെ മൂത്ത സഹോദരിയും പിടിയിലായിട്ടുണ്ട്. ഇവരെ തമിഴനാട് പോലീസിന് കൈമാറി. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ച സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷ്ണം ആരംഭിച്ചു.

Exit mobile version