കൊല്ലം: സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രതികരിച്ച് ഡിജിപി ഋഷിരാജ് സിങ്. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് അമ്പതിനായിരം രൂപവരെ പിഴ വിധിക്കാന്‍ സ്‌കൂള്‍ തല സുരക്ഷാ സമിതിക്ക് അധികാരമുണ്ടെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി.
കൊട്ടാരക്കര ഗവണ്മെന്റ് മോഡല്‍ എച്ച്എസ്എസില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണം ‘ആയുഷ് 2019’ന്റെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയരക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ ആയോധന കലകള്‍ അഭ്യസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാസമിതികളുണ്ടാക്കണം. സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം. ഡല്‍ഹിലേ പോലെ ഇവിടേയും ‘ബാഗില്‍ മുളക് സ്‌പ്രേയുമായി നടക്കുന്ന രീതി പിന്തുടരേണ്ടിവരുമെന്നും ഡിജിപി പറഞ്ഞു. കൗമാരക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതു തടയാന്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും ജാഗ്രത കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.