വയനാട്: വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടില്‍ എത്തും. രാവിലെ ഒമ്പത് മണിയോടെ ആണ് രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുക. ബത്തേരിയിലെ സമരപന്തലില്‍ രാഹുല്‍ ഗാന്ധി ഒരു മണിക്കൂറോളം ചെലവഴിക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ നടക്കുന്ന ജില്ലാ വികസന സമിതിയുടെ യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരം ഇരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില മോശമായി തുടരുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍പിള്ളയും സമരക്കാര്‍ക്ക് പിന്തുണ അറിയിക്കാന്‍ എത്തിയിരുന്നു. .
അതേസമയം പ്രശ്നത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷമായി കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് നിരോധനം നിലവില്‍ വന്നിട്ട്. ഇതിന് ഇടയില്‍ യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെയാണ് വയനാട്ടില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്.
Discussion about this post