തിരുവനന്തപുരം:കുടത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നരവയസ്സുകാരിയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്. ഈഞ്ചക്കല്‍ സുഭാഷ് നഗറിലെ സുനില്‍ കുമാറിന്റെ മകള്‍
അനുഷമ കളിയ്ക്കുന്നതിടെ തല അലൂമിനിയം കുടത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു. വീട്ടുകാരും അയല്‍വാസികളും എത്ര ശ്രമിച്ചിട്ടും കുടം വലിച്ചൂരിയെടുക്കാന്‍ സാധിച്ചില്ല. അവസാനം ആശുപത്രിയിലെത്തിച്ചെങ്കിലും അവരും ഈ കേസ് ഏറ്റെടുക്കാന്‍
തുടര്‍ന്നാണ് ചെങ്കല്‍ചൂളയിലെ ഫയര്‍ സ്റ്റേഷനിലേക്ക് മാതാപിതാക്കള്‍ കുഞ്ഞിനെയുമായി എത്തിയത്. കുട്ടിയെ മടിയില്‍ വെച്ച് സാന്ത്വനിപ്പിച്ച് കട്ടര്‍ ഉപയോഗിച്ച് തലയില്‍ നിന്ന് അലൂമിനിയം കുടം കട്ട് ചെയ്തെടുക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ ഡി. പ്രവീണിന്റെയും അസ്റ്റിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വി പ്രദീപ്കുമാറിന്റെയും നേതൃത്വത്തിലായിരുന്നു ഫയര്‍ഫോഴ്സ് സംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന ഷഹീര്‍ രക്ഷാപ്രവര്‍ത്തന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു.
കൂടാതെ, സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് ഉള്ളിലേക്ക് വീണ പശുവിനെയും രക്ഷപ്പെടുത്തിയത് സംഘം തന്നെയാണ്. പള്ളിച്ചല്‍ കൈതറവിള ബിജു ഭവനില്‍ ഷിജുവിന്റെ പശുവാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച സെപ്റ്റിക് ടാങ്കിനുള്ളിലേക്ക് വീണത്. പശുവിനെ രക്ഷപ്പെടുത്തി കരയ്ക്ക് കേറ്റാന്‍ നാട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും സാധിക്കാത്തിനാല്‍ ഫയര്‍ സര്‍വീസിനെ വിളിക്കുകയായിരുന്നു. അവസാനം സേനാംഗങ്ങളിലൊരാള്‍ തന്നെ ഉള്ളിലിറങ്ങി ക്യാന്‍വാസ് ഹോസ് ഉപയോഗിച്ച് പശുവിനെ കെട്ടിവരിഞ്ഞ് എല്ലാവരും കൂടി കരയ്ക്ക് കയറ്റി. വീഴ്ചയില്‍ എന്തായാലും പശുവിന് പരിക്കൊന്നും പറ്റിയിട്ടില്ല. ഇതിന്റെയും വീഡിയോ ഷഹീര്‍ പങ്കുവച്ചു.
Discussion about this post