കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങുന്നു. ഇന്ന് തന്നെ മടങ്ങുമെന്ന് തൃപ്തി ദേശായി അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത് മുതല്‍ തൃപ്തി ദേശായിക്ക് എതിരെ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തമാണ്. പ്രതിഷേധം ശക്തമായതോടെയാണ് തിരിച്ചുപോകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. രാത്രി 9.30 ഓടെ തൃപ്തി തിരിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിഷേധത്തെ തുടര്‍ന്ന് 13 മണിക്കൂറായി തൃപ്തിയും സംഘവും വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലെ മുക്കാലോട് കൂടിയാണ് തൃപ്തിയടക്കം ഏഴ് സ്ത്രീകള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
അതെസമയം തൃപ്തി ദേശായി ഈ മണ്ഡലകാലത്ത് തന്നെ തിരിച്ച് വന്നെക്കുമെന്നാണ് സൂചന. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ തിരിച്ച് മടങ്ങുകയാണ്. എന്നാല്‍ മണ്ഡലകാലം തീരും മുമ്പേ തിരികേ എത്തുമെന്ന് തൃപ്തി ദേശായി നാഷ്ണല്‍ മീഡിയയോട് പറഞ്ഞതായിട്ടാണ് സൂചന.
Discussion about this post